aravind ts motivational talk

Aravind Josh Talk

JOSH TALK

JOSH TALK 500 500 Aravind T S

ആരാണ് നിങളുടെ വിസ്‌ജയവും പരാജയവും നിർണയിക്കുന്നത്, നിങ്ങളാണോ? നിങൾ പരാജയത്തെ വെറുക്കുന്നവരാണോ? എങ്കിൽ വിജയത്തേക്കാൾ പരാജയത്തെ ഇഷ്ടപെട്ട എന്റെ കഥ നിങ്ങൾക്ക് കേൾക്കാം.

ഞാൻ അരവിന്ദ്, ജനിച്ചതും വളർന്നതുംമൊക്കെ കൊല്ലത്താണ്,  അധ്യാപകനാണ്. എങ്ങനെ ഇവൻ ഒരു അധ്യാപകൻ ആയി എന്ന് എന്റെ നല്ലവരായ നാട്ടുകാരിൽ പലരും ഇപ്പോഴും സംശയത്തോടു കൂടി ചിന്ദിച്ചിരുപ്പുണ്ടായിരിക്കും, അത് അവരുടെ കഥ.

1984 ൽ , കൊല്ലത്തു താമരക്കുളം എന്ന സ്ഥലത്തു  തങ്കമോനിയുടെയും  സുഭാഷ് ചന്ദ്ര ബാബുവിന്റെയും ഏക മകനായിയാണ് ഞൻ ജനിച്ചത് അച്ഛൻ സർക്കാർ ജോലിയിലായിരുന്നു, വീട്ടമ്മ ആയിരുന്നു അമ്മ. വലിയ സ്വപ്നങ്ങൾ ഒന്നും അച്ഛനും അമ്മയ്ക്കും എന്നെക്കുറിച്ചു ഇല്ലായിരുന്നു, എല്ലാവരെയും പോലെ എഞ്ചിനീയർ , ഡോക്ടറോ കുറഞ്ഞപക്ഷം ഒരു IAS ഓഫീസർ ആക്കാനായിരുന്നു അവരുടെയും സ്വപ്നം, ഇതാണല്ലോ എല്ലാ ശരാശരി മലയാളായി മാതാപിതാക്കളും ആഗ്രഹിക്കുന്നത്.

ഗവണ്മെന്റ് സ്കൂളുകളിലായിരുന്നു ഹൈസ്കൂൾ പഠനമൊക്കെ, പിന്നീട് നിയമ പഠനത്തിനു  Govt Law College , trivandrum ചേർന്നു, അതുകഴിഞ്ഞു MBA ക്കും , പിന്നീട് Mphil ലും PhD സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എടുത്തു, ഇപ്പോൾ നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹിൽ നിന്നും LLM കഴിഞ്ഞു.

എന്റെ കുഞ്ഞിലേ തന്നെ എനിക്ക് പഠിക്കാൻ യാതൊരു കഴിവും ഇല്ല എന്ന് ആദ്യം തന്നെ വീടിനടുത്തുള്ള ട്യൂഷൻ ക്ലാസ്സിലെ  ഗുരുനാഥ വീട്ടുകാരെ ധരിപ്പിച്ചിരുന്നു , ഞൻ എന്ന് ആ ട്യൂഷൻ ക്ലാസ്സിൽ പോയാലും എനിക്ക്  അടിയും, നുള്ളും, പിച്ചും ഒക്കെ മേടിക്കാതെ വരില്ലായിരുന്നു, കാരണം നേരത്തെ പറഞ്ഞത് തന്നെ, ഞൻ പഠിക്കുന്നില്ല, എന്നെ കൊണ്ട് പഠിക്കാൻ കൊള്ളില്ല. മറ്റു കുട്ടികൾ ഒരു അടിപോലും മേടിക്കാതെ ഇരുന്നു പഠിക്കുന്നത് ഞൻ എന്തോ അത്ഭുതത്തോടു കൂടി നോക്കി നിൽക്കും, ശെടാ ! എനിക്കു പഠിക്കാൻ അറിയില്ല എന്ന് ഞൻ തന്നെ തീരുമാനിച്ചു. അങ്ങനെ നാട്ടിലും വീട്ടിലും, ബന്ധുക്കൾക്കും എന്നെ കുറിച്ച് ഒരു ലേബൽ ആയി… He is good for nothing. അക്ഷരംപ്രതി ശരിയാണ് ആ പറഞ്ഞത് കറക്റ്റ് ആണ് കാരണം  ഇംഗ്ലീഷ് ആല്ഫബെറ് A – Z നേരെചൊവ്വേ ചൊല്ലാനോ, ഒരു കവിത കാണാതെ പറയാനോ എനിക്ക് പറ്റില്ലായിരുന്നു. അന്ന് അതിന്റെ കാരണം എനിക്ക് അറിയില്ലായിരുന്നു, ഞൻ വിചാരിച്ചത് എനിക്ക് പഠിക്കാൻ അറിയില്ല എന്നുതന്നെ – good for nothing. എന്റെ ഈ അവസ്ഥയുടെ കാരണം എനിക്ക് കുറച്ചു വലുതായപ്പോഴാണ് മനസിലായി തുടങ്ങിയത്  അത് ഞൻ വഴിയേ പറയാം.

വലിയ വിദ്യാഭ്യസയം ഒന്നും ഇല്ലാത്ത എന്റെ  അമ്മക്ക് എന്നോട് സ്നേഹവും ദേഷ്യവും കലർന്ന ഒരു പെരുമാറ്റമായിരുന്നു ആ സമയത്തു, അതായതു LKG തൊട്ടു ഒരു ഒൻപതാം ക്ലാസ് വരെ. വീട്ടിൽ വരുന്നവരോടും പോകുന്നവരോടും ‘അമ്മ മുൻ‌കൂർ ജാമ്യം പോലെ ഒരു കര്യം വെക്തമാകുമായിരുന്നു, എങ്ങനെയെങ്കിലും പത്താം ക്ലാസ് പാസ്സാക്കി എടുക്കണമെന്ന്, നല്ല ടുഷൻ എവിടെങ്കിലും ഉണ്ടെങ്കിൽ പറയേനെ… സംഭവം ഇത്രേയുള്ളൂ, ഇവനെ പഠിക്കാൻ കൊള്ളില്ല എന്ന്.

അച്ഛൻ എന്തായാലും എന്നിൽ പ്രതീക്ഷ കൈവിട്ടില്ല , അടുത്തുള്ള സ്കൂട്ടർ വർക്ഷോപ്പിൽ മുതലായിയോട് നേരത്തെകൂടി ഒരു അപ്രീന്റീസ്നെ  തരാം എന്നു കൂടെ പറഞ്ഞു വെച്ചു.

എലിമെന്ററി സ്കൂൾ വിദ്യാഭ്യാസ സമയത്തു ഞൻ ജയിക്കുന്ന ഒരേ ഒരു വിഷയം drawing ആണ്. ആ സമയത്തു ഞൻ സ്കൂളിൽ പോയിരുന്നത് നടനായിരുന്നു, വരുന്ന വഴിക്കെല്ലാം വീട്ടുകാരെ പരിചയമുള്ളവർ, എന്നോട് ചോദിക്കും എന്ന് എത്ര അടികിട്ടി, എത്ര സബ്ജെക്ടിനു ജയിച്ചു,, പൊട്ടനായ ഞൻ എല്ലാം വിവരിച്ചു കൊടുക്കും. പിന്നീട് പിന്നീട് ഓരോ കൊല്ലം കഴിയുമ്പോൾ, നമ്മുക്ക് നാണക്കേട് വന്നു തുടങ്ങി.. പിന്നെ ഈ ചോദിക്കുന്നവരോട് ഞൻ എന്റെ മാർക്സ് കുറിച്ച് കള്ളത്തരം പറയാൻ തുടങ്ങി, ഞൻ എല്ലാത്തിനും ജയിച്ചു, എന്നാലും ചികയാണ് ഒട്ടും മോശമല്ലാത്ത എന്റെ നാട്ടുകാർ, എന്റെ കൂടെ നടന്നു വരുന്ന പിള്ളേരോട് ചോദിക്കും സത്യാവസ്ഥ, മാത്രമല്ല എന്റെ കാര്യങ്ങൾ തിരക്കാൻ വേണ്ടി എന്നെ പണ്ട് പഠിപ്പിച്ച ട്യൂഷൻ ടീച്ചറും ഞൻ പഠിക്കുന്ന ക്ലാസ്സിൽ വന്നു കാര്യങ്ങൾ തിരക്കാൻ മറ്റൊരു കുട്ടിയെ ഏർപ്പാടാക്കി.

കാരണം മനസിലായില്ലേ ! ഞൻ എങ്ങാനും ഇനി നന്നായോ എന്നു പേടിച്ചു പോയി പാവം അയൽപക്കകാർ.

അങ്ങനെ നടന്നു സ്‌കൂളിലേക്ക് പോകാനും വരാനും തന്നെ എനിക്ക് മടിപ്പായി, അന്ന് ഞൻ 7 ആം ക്ലാസ് എത്തി, ഞൻ വീട്ടിൽ ബഹളമൊക്കെ ഉണ്ടാക്കി സൈക്കിൾ മേടിച്ചു, അതാകുമ്പോൾ ഈ നാട്ടുകാരുടെ ശല്യം ഇല്ല, കേൾക്കാത്ത പോലെ സ്പീഡിൽ ചവിട്ടി വരാം.

അങ്ങനെ തട്ടിമുട്ടി തോറ്റു തൊപ്പി ഇട്ടു എങ്ങനെയെങ്കിലും ഞൻ ഒൻപതാം ക്ലാസ് വേരെ എത്തി, അങ്ങനെ ഒരു ഓണ പരീക്ഷക്ക് എനിക്ക് ആദ്യമായിട്ട് കണക്കില് ജസ്റ്റ് പാസ് കിട്ടി, പേപ്പർ തരുന്ന കണക്കു പഠിപ്പിക്കുന്ന ജോയ് പാസ്കൽ സർ എന്റെ അടുത്ത് ചോദിച്ചു, ” പഠിച്ചു  തുടങ്ങിയോ, ഇതേ പോലെ നേരത്തെ ഒക്കെ പഠിക്കാത്തത് എന്താ?”

ഈ ചോദ്യം എന്റെ ജീവിതം മാറ്റി മറിച്ചു, എനിക്ക് മുന്നോട്ടു പഠിക്കാനായി പ്രചോദനമായ വാക്കുകൾ ആയിരുന്നു അത്.

പിന്നെ എന്തോ ബദ്ധകേറിയതു പോലെ ഉള്ള പടുത്തമായിരുന്നു, എന്നും പറഞ്ഞു തോൽക്കാതെ ഒന്നും ഇരുന്നിട്ടില്ല. പക്ഷെ പഠിക്കാനുള്ള ട്രിക്ക് പിടികിട്ടി. ഞൻ നേരത്തെ പറയാം എന്ന് പറഞ്ഞ കരയാം എപ്പോ പറയാം, എന്ത് കൊണ്ട് എനിക്ക് ആദ്യമേ പഠിക്കാൻ പറ്റിയില്ല?

ഞൻ ഈ വീഡിയോ തുടക്കത്തിൽ പറഞ്ഞ എന്റെ അയല്പക്കത്തെ ആദ്യത്തെ ടീച്ചർ തന്നെയാണ് അതിനു കാരണം, എനിക്ക് മനസിലാകുന്ന വിധത്തിൽ ഓരോ സബ്ജെക്റ്റിന്റെയും ബേസിക്സ് എനിക്ക് മനസിലാക്കി തരാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു, പകരം കുറ്റം എന്റെ തലയിൽ വെച്ച് കെട്ടി മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി, പിന്നെ എല്ലാവരും. ഇവിടെ എനിക്ക് പറയാനുള്ളത് quality faculty churn the quality of students , especially when you select your kids first school and teacher.

കെജി തൊട്ടു ഒൻപതു വരെ ഉള്ള ബേസിക്സ് ഞൻ ഏകദേശം റാൻഡം ആയി ഒരുകൊല്ലം കൊണ്ട് പഠിച്ചെടുത്തു. ഏതൊരു കാര്യം പഠിക്കണമെങ്കിലും  ആദ്യം അതിന്റെ ഫണ്ടമെന്റൽസ് മനസിലാക്കേണം എന്ന് മനസിലായി. പത്താം ക്ലാസ്സിൽ 1st ക്ലാസ് മാർക്കോടുകൂടി ക്ലിയർ ചെയ്യാൻ കഴിഞ്ഞു. തുടർന്നുള്ള പഠനങ്ങളിലും തോൽവികൾ ഒക്കെ ഉണ്ടായിട്ടുണ്ട്, അത് ഒരു വിഷയം അറിയില്ലാത്തതു കൊണ്ടല്ല, മനഃപൂർവം പരീക്ഷകൾ ഒക്കെ എഴുതാതെ നടന്നിട്ടു, ഒരുമിച്ചു എഴുതിയെടുക്കുകയായിരുന്നു, ദയവു  ചെയിതു ഈ പറഞ്ഞത് പരീക്ഷിക്കരുത്. ഇതെല്ലാം ഒരു പരീക്ഷണത്തിന്റെ ഭാഗമായി ചെയിതു നോക്കിയതാണ്.

എന്താണ് ഈ പരീക്ഷണം എന്നാണോ, ഒരു ഉദാഹരണം പറയാം , ഉസൈൻ Bolt ഓടുമ്പോൾ , ആദ്യമേ ഓടി ഫിനിഷ് ചെയ്യാൻ നോക്കില്ല, പുള്ളി കൂടെ ഓടുന്നവരെ മുന്നേ കേറ്റിവിടും എന്നിട്ടു അവരെ പിന്തുടർന്ന് തോല്പിക്കലാണ് ചെയ്യുന്നത് , അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ് chase and win, അത്  ഒന്നു പരീക്ഷിച്ചു നോക്കിയതാണ്.

അതു പോലെ ആണ് നമ്മൾ ഒരു വിഷയത്തെ കുറിച്ച് ബേസിക് knowledge ഉണ്ടെങ്കിൽ അതിനെ develop cheyyan അല്ലെങ്കിൽ ആഴത്തിൽ പഠിക്കാൻ വളരെ എളുപ്പമാണ്. So, അടിസ്ഥാമായി ഒരു വിഷയം പഠിക്കാൻ നമ്മൾ കുറച്ചു hard work ചെയ്യേണ്ടി വരും എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം വളരെ എളുപ്പമാണ്.

ഇന്ന് ഞൻ ഒരു management faculty ആണ് , പതിനൊന്നു കൊല്ലമായി Research, Teaching & Training വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്നു. Good for Nothing ൽ  നിന്നും ഇന്ത്യയിലെ ആദ്യത്തെ Social Media PhD കരസ്ഥമാക്കിയത് വരെ എത്തിനിക്കുന്നു എന്റെ career. ഏകദേശം 5 ലക്ഷം students ഉം ആയി interact cheyyan കഴിഞ്ഞു . ഒരു EDtech പ്ലാറ്റഫോം ആയ NextLevelSkill ന്റെ സ്ഥാപകൻ ആകാൻ കഴിഞ്ഞു ,അതോടൊപ്പം MBA എടുക്കാൻ ആഗ്രഹിക്കുന്നവർക്കും, startups /ബിസിനസിനും, business related ആയിട്ടുള്ള content കൊടുക്കുന്ന  successful youtube ചാനൽ (OneMinuteMBA ) തുടങ്ങാൻ സാധിച്ചു..

Takeaways & Tip

എപ്പോഴും small small Achievement helps to  bring Success. ഇതു എളുപ്പം മനസിലാക്കാൻ ഞൻ ഒരു കഥ പറയാം (Cup & Saucer )

ഈ 5 കാര്യങ്ങൾ ആണ് എനിക്ക് എന്റെ എഡ്യൂക്കേഷണൽ ഗോൾ achieve ചെയ്യാൻ സഹായിച്ചത്.

1 Hard Work

2 Persistence / Determination

3 Late Nights

4 Sacrifice

5 Self Motivation

മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ നമ്മുക്ക് പല goals achieve ചെയ്യാൻ use ചെയ്യാം

ഞൻ പഠിക്കാൻ തീരുമാനിച്ചത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടീട്ടല്ലായിരുന്നു, ഞൻ ആദ്യമേ പറഞ്ഞതുപോലെ എവിടെയാണ് എനിക്ക് പ്രശനം (WWW), എനിക്ക് അത് മനസിലാക്കാൻ ചിലപ്പോൾ 9th std vare കാത്തിരിക്കേണ്ടി വന്നു, ഏതെങ്കിലും ഒരു സമയത്തു നല്ലൊരു mentor കണ്ടിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്ദിച്ചിട്ടുണ്ട് അങ്ങനെ കിട്ടാഞ്ഞത് നന്നായി, എങ്കിൽ self made അകാൻ കഴിയില്ലായിരുന്നു.

Self made ആയ ആൾക്കാരുടെ പ്രതേകത, അവർ എല്ലാം സ്വന്തമായി ആയിരിക്കും achieve ചെയ്യുന്നത്, ഇനി അവരെ എവിടെ കൊണ്ട് ഇട്ടാലും , എവിടെ ചവിട്ടി താഴ്ഴ്ത്താൻ നോക്കിയാലും അവർ പൂർവാധികം ശക്തിയോടുകോടി ഉയർന്നു വരും, so കാര്യങ്ങൾ സ്വന്തമായി പഠിക്കാൻ ശ്രമിക്കുക.

Success എന്ന് പറയുന്ന കാര്യം internal ആണ്, അതായതു നിങ്ങൾ വിജയിച്ചു എന്ന് നിങ്ങൾക്കാണ് തോന്നേണ്ടത്, മറ്റുള്ളവർ അല്ല നിങ്ങളുടെയോ നിങളുടെ കുട്ടികളുടെയോ success വിലയിരുത്തേണ്ടത്, success is not people think about you or me, but it should be come out from you.

People think, what they think, let them think – ആള്ക്കാര് പറയും , എന്ത് പറയും, അവർ പറഞോണ്ട ഇരിക്കട്ടെ

നിങ്ങൾ ശെരിയായിട്ടുള്ള വിജയത്തിന്റെ പാതയിലാണോ എന്ന് ചെക്ക് ചെയ്യാൻ ഇത്രയും കാര്യങ്ങൾ നോക്കിയാൽ മതി. (Story of Dog).

ജീവിതം ഒരു പൂന്തോട്ടം അല്ല, പോരാട്ടമാണ് … വിട്ടു കൊടുക്കാനുള്ളതും അല്ല ജീവിതം വെട്ടിപിടിക്കാനുള്ളതാണ്

Every person is a success story yet to happen.

Subscribe for free resources and news updates.

Joing our Newsletter

Contact Us

Address:
MC/201H, Tatapuram Sukumaran Road, Ernakulam North PO, Kochi

Tel:+91 94975 41984
E-mail: [email protected]

© 2019 | Aravind TS | Built By Jyothis Joy | Hosted By KloudBoy